വ​ട​ക്കാ​ഞ്ചേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്‌​റ്റു​മോ​ർ​ട്ടം പു​നഃ​സ്ഥാ​പി​ച്ചി​ല്ല
Thursday, November 14, 2024 6:55 AM IST
വ​ട​ക്കാ​ഞ്ചേ​രി: ദ​ശാ​ബ്ദം​മു​മ്പ് ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ വ​ട​ക്കാ​ഞ്ചേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്‌​റ്റുമോ​ർ​ട്ടം ഇ​നി​യും പു​നഃ​സ്‌​ഥാ​പി​ച്ചി​ല്ല.

മു​ന്നു​പ​തി​റ്റാ​ണ്ടു​മു​മ്പു​വ​രെ പോസ്‌​റ്റുമോ​ർ​ട്ടം​ന​ട​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. മു​ള​ങ്കു​ന്ന​ത്തു​കാ​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തോ​ടെ​യാ​ണു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ഒ​ഴി​വാ​ക്കി തു​ട​ങ്ങി​യ​ത്.

ഇ​പ്പോ​ൾ പോ​സ്‌​റ്റുമോ​ർ​ട്ടം കേ​സു​ക​ൾ എ​ത്തി​യാ​ൽ നേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു വി​ടു​ക​യാ​ണു ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​ത്. ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ലെ തി​രു​വി​ല്വാ​മ​ല, പ​ഴ​യ​ന്നൂ​ർ, മാ​യ​ന്നൂ​ർ, എ​ള​നാ​ട്, കൊ​ണ്ടാ​ഴി, ദേ​ശ​മം​ഗ​ലം എ​ന്നീ ദൂ​ര​സ്‌​ഥ​ല​ങ്ങ​ളി​ൽ​നി​ന്നു മൃ​ത​ദേ​ഹ​വു​മാ​യി വ​രു​ന്ന​വ​ർ​ക്ക് വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്‌​റ്റുമോ​ർ​ട്ടം സൗ​ക​ര്യ​മു​ണ്ടാ​കു​ന്ന​ത് ഏ​റെ അ​നു​ഗ്ര​ഹ​മാ​ണ്.

ഇ​വി​ടെ പോ​സ്റ്റ‌ുമോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നു സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്നി​ട്ടും അ​തി​നു​ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്.