കെ​ട്ടി​ടവാ​ട​ക​യി​ന്മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ള 18 ശ​ത​മാ​നം ജി​എ​സ്ടി പി​ൻ​വ​ലി​ക്ക​ണം: ടി.​എ​ൻ. പ്ര​താ​പ​ൻ
Wednesday, November 13, 2024 7:09 AM IST
തൃ​ശൂ​ർ: വാ​ട​ക​കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും ബേ​ക്ക​റി​ക​ളും മ​റ്റും പ്ര​തി​മാ​സവാ​ട​കത്തുക​യു​ടെ 18 ശ​ത​മാ​നം ജി​എ​സ്ടി കൂ​ടി അ​ട​യ്ക്ക​ണ​മെ​ന്ന നി​യ​മ​വ്യ​വ​സ്ഥ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ ക്ര​മാ​തീ​ത​മാ​യ വി​ല​ക്ക​യ​റ്റ​വും പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വും വ്യാ​പാ​ര​മാ​ന്ദ്യ​വും നി​മി​ത്തം പ്ര​തി​സ​ന്ധി​യി​ലാ​യ ഹോ​ട്ട​ലു​ട​മ​ക​ളെ​യും മ​റ്റു സ്ഥാ​പ​ന ഉ​ട​മ​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രിത​ന്നെ ഇ​ക്കാ​ര്യം ജി​എ​സ്ടി കൗ​ണ്‍​സി​ലി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്പാ​കെ​യും ഉ​ന്ന​യി​ക്കു​ന്ന​തി​ന് മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽനി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന ഒ​ൻ​പ​തു ശ​ത​മാ​നം നി​കു​തിവ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത​ത ജി​എ​സ്ടി ഓ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​താ​പ​ൻ. ശ​ക്ത​ൻ ന​ഗ​റി​ലു​ള്ള കേ​ന്ദ്ര ജി​എ​സ്ടി ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ െക​ച്ച്ആ​ർ​എ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​ബി​ജു​ലാ​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ജി.​കെ. പ്ര​കാ​ശ്, ജി​ല്ല സെ​ക്ര​ട്ട​റി വി.​ആ​ർ. സു​കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ സു​ന്ദ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.