ദൈ​വ​ശ​ബ്ദം കൃ​പാ​ഗ്‌​നി ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു​മു​ത​ല്‍
Wednesday, November 13, 2024 7:09 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത​യോ​ടു ചേ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ക്ത​ൻ ത​ന്പു​രാ​ൻ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ മീ​റ്റ് ജീ​സ​സ് പ്രെ​യ​ർ ടീം ​സം​ഘ​ടി​പ്പി​ക്കു​ന്ന ദൈ​വ​ശ​ബ്ദം കൃ​പാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്നു തു​ട​ക്കം. ഇ​ക്ക​ണ്ട​വാ​രി​യ​ർ റോ​ഡി​ലെ ജോ​സ് ആ​ലു​ക്കാ​സ് ഗ്രൗ​ണ്ടി​ൽ ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​ണ് അ​ഞ്ചു​ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ.

രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ നാ​ലു​വ​രെ​യും വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യു​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. കിം​ഗ് ജീ​സ​സ് മി​നി​സ്ട്രീ​സി​ലെ ഫാ. ​എ​ബ്ര​ഹാം ക​ടി​യ​ക്കു​ഴി​യി​ൽ, ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ക. വ​ച​ന​പ്ര​ഘോ​ഷ​ണം, കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​കും.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. ബൈ​ബി​ൾ​പ്ര​തി​ഷ്ഠ​യ്ക്കു​ശേ​ഷം 12ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ർ​ബാ​ന​യും മാ​ർ താ​ഴ​ത്ത് അ​ർ​പ്പി​ക്കും.

സ​മാ​പ​ന​ദി​വ​സ​മാ​യ 17നു ​കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നു ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ൽ വെ​ഞ്ച​രി​പ്പ് അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​മു​ന്നേ​റ്റം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വേ​ള​ക്കൊ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.