മേ​ല്പാ​ല​ത്തി​നു ചു​വ​ട്ടി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം : ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​രും അ​ജു എം. ​ജോ​ണി​യും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം തു​ട​ങ്ങി
Sunday, October 6, 2024 7:11 AM IST
ഗു​രു​വാ​യൂ​ർ: മേ​ല്പാ​ല​ത്തി​നു ചു​വ​ട്ടി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഗു​രു​വാ​യൂ​ർ മേ​ല്പാ​ല​ത്തി​നു സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച എ​സ്ജി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു.

എ​സ്ജി​എം പ്ര​സി​ഡ​ന്‍റ് ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂരും സെ​ക്ര​ട്ട​റി അ​ജു എം. ​ജോ​ണി​യു​മാ​ണ് അ​നി​ശ്ചി​ത​കാ​ലനി​രാ​ഹാ​രം തു​ട​ങ്ങി​യ​ത്. മ​ഞ്ജു​ളാ​ൽ പ​രി​സ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10നു ​നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു. സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മേ​ല്പാ​ല​ത്തി​നു സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചു.

നി​രാ​ഹാ​ര​സ​മ​രം ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷൈ​ജ​ന്‍ വ​ത്സ​ന്‍, എം.​വി. ബി​ജു, അ​ക്ബ​ര്‍ പേ​ര​കം, ജ​വ​ഹ​ര്‍ വെ​ട്ട​ത്ത്, വി.​എ​സ്. സു​നീ​വ്, സു​വ​ര്‍​ണ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബാ​ല​ന്‍ വാ​റ​ണാ​ട്ട്, ഹ​ക്കീം ഇ​മ്പാ​റ​ക്ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റെ​യി​ൽ​വേ മേ​ല്പാ​ല​ത്തി​നു താ​ഴെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും വ​ർ​ധി​ച്ചി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​മ​രം തു​ട​ങ്ങി​യ​തെ​ന്നാ​ണു പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്ന​ത്.

തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ദേ​വ​സ്വ​വും ന​ഗ​ര​സ​ഭ​യും ചേ​ർ​ന്നു പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.