മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ന് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​ത്തേ​ത്
Sunday, October 6, 2024 7:11 AM IST
ക​യ്പ​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ഞ്ചാ​യ​ത്താ​യി മ​തി​ല​കം. സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ന്ന​തു ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ഡി​ജി കേ​ര​ളം സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ​പ​ദ്ധ​തി തു​ട​ക്കം​മു​ത​ൽ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 280 വോ​ള​ന്‍റി​യ​ര്‍​മാ​രാ​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത ഇ​ല്ലാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ​ശേ​ഖ​രി​ച്ചു. 8,155 കു​ടും​ബ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ല്‍​നി​ന്ന് ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത ഇ​ല്ലാ​ത്ത 2,838 പ​ഠി​താ​ക്ക​ളെ ക​ണ്ടെ​ത്തി.

ഇ​വ​ർ​ക്ക് വാ​ര്‍​ഡു​ക​ളി​ലെ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മി​ക​ച്ച പ​രി​ശീ​ല​നം​ന​ൽ​കി. അ​യ​ൽ​ക്കൂ​ട്ട യോ​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലി​ട​ങ്ങ​ൾ, വാ​യ​ന​ശാ​ല​ക​ള്‍, അ​ങ്ക​ണ​വാ​ടി കേ​ന്ദ്ര​ങ്ങ​ള്‍, ഗ്രാ​മ​സ​ഭ യോ​ഗ​ങ്ങ​ള്‍, വ​യോ​ജ​ന അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി ആ​ളു​ക​ളെ ഒ​ന്നി​ച്ചു​ചേ​ര്‍​ക്കാ​ന്‍ സാ​ധ്യ​മാ​യ എ​ല്ലാ​യി​ട​ത്തും പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

മു​ഴു​വ​ൻ​പേ​രെ​യും ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യു​ടെ ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യാ​ണ് മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല ആ​ദ്യ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ​ഞ്ചാ​യ​ത്ത് എ​ന്ന പ​ദ​വി​യി​ലേ​ക്ക് എ​ത്തി​യ​ത്.