തി​രു​മാ​റാ​ടി ക​മ്യൂ​ണി​റ്റി മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ നി​ർ​മാ​ണോദ്ഘാ​ട​നം ഇ​ന്ന്
Saturday, September 21, 2024 3:58 AM IST
തി​രു​മാ​റാ​ടി: തി​രു​മാ​റാ​ടി ക​മ്യൂ​ണി​റ്റി മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കി​ട്ട് 3.30ന് ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വെ​ള്ള​വും പോ​ഷ​ക​ങ്ങ​ളും നേ​രി​ട്ട് ചെ​ടി​യു​ടെ വേ​രു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ അ​ള​വി​ൽ എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ. ഓ​രോ ചെ​ടി​ക്കും ആ​വ​ശ്യ​മു​ള്ള​ത് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​ത്രം കൃ​ത്യ​മാ​യി ല​ഭി​ക്കും. 5.27 കോ​ടി അ​ട​ങ്ക​ൽ തു​ക വ​രു​ന്ന പ​ദ്ധ​തി​യാ​ണ് തി​രു​മാ​റാ​ടി​യി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ കെ​ഐ​ഐ​ഡി​സി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പ്ര​കാ​ശ് ഇ​ടി​ക്കു​ള പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ​മോ​ൾ പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ്, മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​സി. സാ​ജു, സെ​ക്ര​ട്ട​റി ജി​നു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു