പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Thursday, September 19, 2024 3:53 AM IST
പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ 11നു ​ന​ട​ക്കും. മൂ​വാ​റ്റു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രി​ക്കും.

യു​ഡി​എ​ഫ് സ്വ​ത​ന്ത്ര അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ മു​ഹ​മ്മ​ദ് ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കു കൂ​റു​മാ​റി​യ​തി​നെ​തു​ട​ർ​ന്ന് അ​യോ​ഗ്യ​നാ​യി പു​റ​ത്തു​പോ​യ​തു മൂ​ല​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ് (അ​ഞ്ച്), എ​ൽ​ഡി​എ​ഫ് (ആ​റ്), സ്വ​ത​ന്ത്ര (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.