വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Friday, September 20, 2024 10:24 PM IST
പി​റ​വം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. രാ​മ​മം​ഗ​ലം ഊ​ര​മ​ന പെ​രു​വം​മൂ​ഴി കു​റു​ങ്ങാ​ട്ട് നി​ഷാ​ന്ത് നാ​രാ​യ​ണ(37) നാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് നാ​ലി​ന് രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ എ​ഫ് ആ​ൻ​ഡ് ബി ​വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​യ നി​ഷാ​ന്ത് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നി​ഷാ​ന്ത് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം കാ​ക്ക​നാ​ട് സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

പെ​രു​വം​മൂ​ഴി കു​റു​ങ്ങാ​ട്ട് പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ​യും രാ​മ​മം​ഗ​ലം കി​ഴു​മു​റി തേ​വ​ർ​കാ​ട്ടി​ൽ കു​ടും​ബാ​ഗം രാ​ധാ​മ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​നു മൂ​ത്ത​കു​ന്നം മ​ട​പ്ലാ​ത്തു​രു​ത്ത് ആ​ണ്ട​ലാ​ട്ട് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ന​യ​ന, നി​ത. സം​സ്കാ​രം ഇ​ന്ന് 12.30ന് ​പെ​രു​വം​മൂ​ഴി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.