മെഡൽ ജേതാക്കളെ ആ​ദ​രി​ച്ചു
Saturday, September 21, 2024 3:58 AM IST
കോ​ത​മം​ഗ​ലം: സി​ഐ​എ​സ്‌​സി​ഇ സ്കൂ​ളു​ക​ളു​ടെ കൗ​ണ്‍​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ ന​ട​ത്തി​യ ദേ​ശീ​യ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും കോ​ത​മം​ഗ​ലം റോ​ട്ട​റി ക​രാ​ട്ടെ ക്ല​ബ്ബി​ലെ അം​ഗ​ങ്ങ​ളു​മാ​യ താ​ര​ങ്ങ​ളെ റോ​ട്ട​റി ഭ​വ​നി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

സ്വീ​ക​ര​ണ സ​മ്മേ​ള​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക​രാ​ട്ടെ ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ഐ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​വി​നോ​ദ് കു​മാ​ർ ജേ​ക്ക​ബ്, റോ​ട്ട​റി ക്ല​ബ്ബ് ട്ര​ഷ​റ​ർ ചേ​ത​ൻ റോ​യി, ജി​ല്ലാ ക​രാ​ട്ടെ ദോ ​അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ റെ​നി പോ​ൾ, സോ​ഫി​യ എ​ൽ​ദൊ, ജ​യ സ​തീ​ഷ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ​സ​മി​തി​യം​ഗം ജോ​യി പോ​ൾ, എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ക​രാ​ട്ടെ കോ​ച്ച് ആ​ൻ മ​രി​യ ഷാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ 19 വ​യ​സി​നു താ​ഴെ 82 കി​ലോ വി​ഭാ​ഗ​ത്തി​ൽ അ​ച്യു​ത് മ​നീ​ഷ്, പെ​ണ്‍​കു​ട്ടി​ക​ളു​ടെ 19 വ​യ​സി​നു താ​ഴെ 40 കി​ലോ വി​ഭാ​ഗ​ത്തി​ൽ സാ​റ സോ​ബി​ൻ എ​ന്നി​വ​ർ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി. ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ക്കു​ന്ന സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​ത നേ​ടി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ 68 കി​ലോ വി​ഭാ​ഗ​ത്തി​ൽ സെ​യി​ൻ തം​ര​ൻ വെ​ങ്ക​ല​വും, പെ​ണ്‍​കു​ട്ടി​ക​ളു​ടെ 14 വ​യ​സി​നു താ​ഴെ 40 കി​ലോ വി​ഭാ​ഗ​ത്തി​ൽ മ​റി​യം ഹ​ന്ന എ​ൽ​സ​ണ്‍ വെ​ങ്ക​ല​വും നേ​ടി. സോ​ഷി​ഹാ​ൻ ജോ​യി പോ​ൾ ആ​ണ് മു​ഖ്യ പ​രി​ശീ​ല​ക​ൻ.