ബൈ​ബി​ള്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Saturday, September 21, 2024 3:50 AM IST
അ​ങ്ക​മാ​ലി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ന്‍ സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ഴ​കം ഡി​സ്ട്രി​ക്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​വി. ത​രി​യ​ന്‍ കോ​റെ​പ്പി​സ്‌​കോ​പ്പ സ്മാ​ര​ക ബൈ​ബി​ള്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പൂ​തം​കു​റ്റി സെന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ വി​കാ​രി ഫാ. ​ഡോ​ണ്‍ പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​ഴ​കം സെ​ന്‍റ് മേ​രീ​സ് ഹെ​ര്‍​മ്മോ​ന്‍ സ​ണ്‍​ഡേ സ്‌​കൂ​ളി​ലെ എ​ലി​സ​ബ​ത്ത് സൂ​സ​ന്‍ ബേ​സി​ല്‍, നാ​ഷ് ജോ​ര്‍​ജ് വി​പി​ന്‍ എ​ന്നി​വ​രും സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പൂ​തം​കു​റ്റി സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ സ്‌​കൂ​ളി​ലെ ഹ​ന്ന ലാ​ലു, ആ​ന്‍ മ​രി​യ എ​ല്‍​ദോ എ​ന്നി​വ​രും

പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ല്‍ ആ​ഴ​കം സെ​ന്‍റ് മേ​രീ​സ് ഹെ​ര്‍​മ്മോ​ന്‍ സ​ണ്‍​ഡേ സ്‌​കൂ​ളി​ലെ പി.​ജി. ജീ​വ​യും അ​ധ്യാ​പ​ക​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ പീ​ച്ചാ​നി​ക്കാ​ട് മൗ​ണ്ട് താ​ബോ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് സ​ണ്‍​ഡേ സ്‌​കൂ​ളി​ലെ ഷെ​ല്‍​ബി ജേ​ക്ക​ബ്, ദി​നി ഷാ​ജു എ​ന്നി​വ​രും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ള്‍​ക്ക് മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.വി. ബി​ബീ​ഷ് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.