കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
Saturday, September 21, 2024 3:23 AM IST
നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. യു​എ​സ് പൗ​ര​ത്വ​മു​ള്ള ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ്വ​ദേ​ശി വെ​ട്ടു​കാ​ട്ടി​ൽ ജി​മ്മി സൈ​മ​ണ്‍ (63) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ശേ​ഷം ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ചി​ക്കാ​ഗോ​യി​ൽ താ​മ​സി​ക്കു​ന്ന ജി​മ്മി നാ​ട്ടി​ലു​ള്ള മാ​താ​വ് ത​ങ്ക​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.

ചി​ക്കാ​ഗോ നോ​ർ​ത്ത് ലെ​യ്ക്കി​ൽ കി​ൻ​ഡ്ര​ഡ് ആ​ശു​പ​ത്രി​യി​ൽ റെ​സ്പി​റേ​റ്റ​റി തെ​റാ​പ്പി സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ജി​മ്മി. സം​സ്കാ​രം പി​ന്നീ​ട്. വെ​ട്ടു​കാ​ട്ടി​ൽ പ​രേ​ത​നാ​യ സൈ​മ​ണ്‍ ആ​ണ് പി​താ​വ്. ഭാ​ര്യ: റാ​ണി ക​ട​ത്തു​രു​ത്തി ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​മ്മി, നീ​തു, ടോ​ണി. മ​രു​മ​ക​ൻ: ഉ​ണ്ണി.