എം​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ന് അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം
Friday, September 20, 2024 3:49 AM IST
കോ​ത​മം​ഗ​ലം: അ​മേ​രി​ക്ക സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കിം​ഗി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഇ​ടം​നേ​ടി കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ൻ. 2022, 2023 വ​ർ​ഷ​ങ്ങ​ളി​ലും മ​ഞ്ജു ഇ​ടം​നേ​ടി​യി​രു​ന്നു. 56712ൽ ​നി​ന്ന് 39595 എ​ന്ന റാ​ങ്ക് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ നേ​ട്ടം. പ്ര​സി​ദ്ധീ​ക​രി​ച്ച ഗ്ര​ന്ഥ​ങ്ങ​ൾ, ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റാ​ങ്ക് നേ​ടി​യ​ത്.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും, കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പി​എ​ച്ച്ഡി​യും നേ​ടി​യ മ​ഞ്ജു 2005ലാ​ണ് മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. 2016ൽ ​അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും, 2019ൽ ​പ്ര​ഫ​സ​റു​മാ​യി. നാ​നോ മെ​റ്റീ​രി​യ​ൽ​സ്, ക​റ്റാ​ലി​സി​സ് മേ​ഖ​ല​യി​ൽ സു​പ്ര​ധാ​ന സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള ഗ​വേ​ഷ​ക​യും, ഒ​രു പേ​റ്റ​ന്‍റി​നു​ട​മ​യു​മാ​ണ് മ​ഞ്ജു കു​ര്യ​ൻ.

നാ​നോ മെ​റ്റീ​രി​യ​ൽ​സി​ന്‍റെ ഉ​ത്പാ​ദ​നം, സം​സ്ക​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വ സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ളി​ലാ​ണ് മ​ഞ്ജു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് പു​സ്ത​ക​ങ്ങ​ളി​ലെ പ്ര​ബ​ന്ധ​ങ്ങ​ൾ കൂ​ടാ​തെ വി​വി​ധ അ​ന്ത​ർ​ദേ​ശീ​യ ജേ​ർ​ണ​ലു​ക​ളി​ലാ​യി 63 ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും, മൂ​ന്ന് പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​ല​ഞ്ചേ​രി കാ​ഞ്ഞി​ര​വേ​ലി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളാ​യ കെ.​എം. കു​ര്യാ​ച്ച​ൻ - വി.​കെ. സൂ​സ​ൻ എ​ന്നി​വ​രു​ടെ മ​ക​ളും കോ​ത​മം​ഗ​ലം എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ പ​നി​ച്ച​യം പാ​റ​പ്പാ​ട്ട് ജി​സ് പോ​ളി​ന്‍റെ ഭാ​ര്യ​യു​മാ​ണ്.

അ​ഞ്ജ​ലി, അ​ലീ​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. അ​ന്ത​ർ ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച മ​ഞ്ജു കു​ര്യ​നെ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ന്നി വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.