സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ തു​റ​ക്കു​മെ​ന്ന് മ​ന്ത്രി
Saturday, September 21, 2024 3:50 AM IST
വ​രാ​പ്പു​ഴ‌‍/പെരുന്പാവൂർ/വൈപ്പിൻ/ആലുവ: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും 2025 മാ​ർ​ച്ചി​ന​കം ഡ​യ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.​സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​രാ​പ്പു​ഴ, ഏ​ഴി​ക്ക​ര സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങ് വ​രാ​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഏ​ഴി​ക്ക​ര​യി​ൽ പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ല സ​ദാ​ന​ന്ദ​ൻ ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എ​സ്. ര​തീ​ഷ്, കെ.​എ​സ്. ഷാ​ജി, ര​ശ്മി അ​നി​ൽ​കു​മാ​ർ, ലീ​ന വി​ശ്വ​ൻ, ശാ​ന്തി​നി ഗോ​പ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ്, ഡോ.​വി​നോ​ദ് പൗ​ലോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വേ​ങ്ങൂ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ കൂ​വ​പ്പ​ടി ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘാ​ട​ന​വും വേ​ങ്ങൂ​രി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ​യ്ക്ക് ചി​ല​വാ​യ തു​ക ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു . ച​ട​ങ്ങി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി.

നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഫ​ണ്ട് 215.35 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച ലേ​ബ​ർ റും, ​എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ എ​ന്നി​വ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​വ​ർ സാ​ദ​ത്ത്‌ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, എം.​ഒ. ജോ​ൺ, ഡോ. ​സ്മി​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ലി​പ്പു​റം ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നേ​രി​ട്ടും നാ​യ​ര​മ്പ​ല​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും പ​ള്ളി​പ്പു​റ​ത്തെ ബി​എ​ഫ്എ​ച്ച് സി​യു​ടെ​യും പു​തു​വ​യ്പ്പി​ലെ എ​ഫ്എ​ച്ച്സി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.