വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, September 20, 2024 10:24 PM IST
പെ​രു​ന്പാ​വൂ​ർ: പു​ഴ​യി​ൽ നീ​ന്തു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ഓ​ണ​ന്പി​ള്ളി ഇ​ട്ടി​യാ​ട്ടി​ര അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ അ​ൽ​ഹാ​ഫി​സ് മു​ഹ​മ്മ​ദ് അ​ൽ​ഫാ​സ് (17) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ ഓ​ണ​ന്പി​ള്ളി പാ​റ​ക്ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

പെ​രു​ന്പാ​വൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​ൽ​ഹാ​ഫി​സി​നെ ക​ണ്ടെ​ത്തി ഉ​ട​ൻ പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ന​ട​ത്തി.

മാ​താ​വ്: ഖ​ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​മി​ർ സു​ഹൈ​ൽ, സെ​ൻ​ഹ ഫാ​ത്തി​മ. തോ​ട്ട​ക്കാ​ട്ടു​ക​ര ദ​റ​സ് വി​ദ്യാ​ർ​ഥി​യും മാ​റ​ന്പ​ള്ളി എം​ഇ​എ​സ് കോ​ള​ജ് ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്നു അ​ൽ​ഹാ​ഫി​സ്.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. സു​രേ​ഷി​ന്‍റെ നേ​തൃ​ത​ത്തി​ൽ ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഗ്രേ​ഡ്. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​കെ. സോ​മ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ (ഡി), ​സി.​എ. നി​ഷാ​ദ്, പി.​യു. പ്ര​മോ​ദ് കു​മാ​ർ, ജെ​യ്സ് ജോ​യ്, ഷാ​ജൂ അ​ബ്രാ​ഹാം, എ​ൽ​ദോ ഏ​ലി​യാ​സ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.