കാ​ൽ​ന​ട​ക്കാ​ർ​ക്ക് കെ​ണി​യാ​യി മൂടിയില്ലാത്ത കാന
Friday, September 20, 2024 3:49 AM IST
പ​റ​വൂ​ർ: പ​റ​വൂ​ർ കെ​എം​കെ-​പു​ല്ലം​കു​ളം റോ​ഡി​ൽ ഡോ​ൺ ബോ​സ്കോ സ്കൂ​ൾ ഓ​ഫ് ന​ഴ്‌​സിം​ഗി​ന്‍റെ മു​ന്നി​ലു​ള്ള കാ​ന​യു​ടെ സ്ലാ​ബ് മാ​റി​ക്കി​ട​ന്നി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​ട്ടും നേ​രെ​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ല. ഇ​വി​ടു​ത്തെ കാ​ന​യു​ടെ മൂ​ടി മാ​റി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ലേ​ക്ക് ഏ​തു നി​മി​ഷ​വും യാ​ത്ര​ക്കാ​ർ വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന റോ​ഡ​രി​കി​ലെ കാ​ന​യു​ടെ സ്ലാ​ബ് മാ​റി കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ആ​വു​ക​യാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് പെ​ട്ടെ​ന്ന് ഇ​ത് കാ​ണു​വാ​ൻ ക​ഴി​യി​ല്ല.

അ​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ്ലാ​ബി​ന്‍റെ ക​നം കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ​യാ​ക്കാ​ൻ ക​ഴി​യി​ല്ല. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​രു​ണ്യ സ​ർ​വീ​സ് സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.