സൗ​ജ​ന്യ ദ​ന്ത​ പ​രി​ശോ​ധ​നാ ക്യാന്പ്
Saturday, September 21, 2024 3:58 AM IST
തി​രു​മാ​റാ​ടി: റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ട്ട​റി സു​സ്മി​തം സാ​ന്ത്വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ജ​ന്യ ദ​ന്ത​പ​രി​ശോ​ധ​ന, കൃ​ത്രി​മ പ​ല്ലു​സെ​റ്റ് ക്യാ​ന്പ് കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ജി. സി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് സ്വാ​ശ്ര​യ​സം​ഘം, മൈ​ത്രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കോ​ത​മം​ഗ​ലം മാ​ർ ബ​സേ​ലി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ​മോ​ൾ പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കു​ള​മാ​ക്കി​ൽ, മാ​ർ ബ​സേ​ലി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബൈ​ജു പോ​ൾ കു​ര്യ​ൻ,

കോ​ള​ജ് ബോ​ർ​ഡം​ഗം പ്രി​റ്റ്സി പോ​ൾ, റോ​ട്ട​റി ക്ല​ബ് സ​ർ​വീ​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ടി.​എ. ജോ​ണ്‍​സ​ണ്‍, സെ​ന്‍റ് ജോ​സ​ഫ് സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് ബി​ജു ത​റ​മ​ഠം, മൈ​ത്രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.