സ്വ​ച്ഛ​താ ഹി ​സേ​വ, ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, September 21, 2024 3:50 AM IST
മ​ര​ട്: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ആ​റു​മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ച്ഛ​താ ഹി ​സേ​വാ 2024-ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ര​ശ്മി സ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ റി​നി തോ​മ​സ്, ശോ​ഭ ച​ന്ദ്ര​ൻ, ബി​നോ​യ് ജോ​സ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​ആ​ർ.​ഷാ​ന​വാ​സ്, ച​ന്ദ്ര​ക​ലാ​ധ​ര​ൻ, മി​നി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ലു​ള്ള ആ​ർ​ആ​ർ​എ​ഫി​നോ​ട് ചേ​ർ​ന്ന് കേ​ര​ള ഖ​ര മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന ആ​ർ​ആ​ർ​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.