പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ക​ഞ്ചാ​വ് കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു
Saturday, September 21, 2024 3:35 AM IST
കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ ലോ​ഡ്ജി​ലെ​ത്തി​യ ജി​ല്ലാ ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് (ഡാ​ന്‍​സാ​ഫ്) സം​ഘം പ​ശ്ചി​മ​ബം​ഗാ​ള്‍ ദി​നാ​ജ്പൂ​ര്‍ സ്വ​ദേ​ശി ത​ന്‍​വീ​ര്‍ ആ​ല​മി(32) നെ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് ര​ണ്ട​ര കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ത​ന്‍​വീ​ര്‍ ശു​ചി​മു​റി​യി​ല്‍ പോ​ക​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ശു​ചി​മു​റി​യി​ലെ​ത്തി​യ ഇ​യാ​ള്‍ പോ​ലീ​സു​കാ​ര​നെ ച​വി​ട്ടി വീ​ഴ്ത്തി​യ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യി പോ​ലീ​സ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലു​മ​ട​ക്കം തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.