കു​ഴി മൂ​ടി​യി​ല്ല; വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​രോ​ധി​ച്ചു
Saturday, September 21, 2024 3:58 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ 130 ക​വ​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ഴി​യെ​ടു​ത്ത​തോ​ടെ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം മൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ ഉ​പ​രോ​ധി​ച്ചു.

ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ സി​നി ബി​ജു, ജോ​സ് കു​ര്യാ​ക്കോ​സ് ക​ണ്ണാ​ത്തു​കു​ഴി, ജി​നു മ​ടേ​ക്ക​ൽ എ​ന്നി​വ​രാ​ണ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റെ​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ​യും ഉ​പ​രോ​ധി​ച്ച​ത്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ കൂ​ടി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.

ഉ​റ​പ്പു പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ 23ന് ​എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ജ​ന​പി​ന്തു​ണ​യോ​ടെ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.