പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി
Friday, September 20, 2024 3:55 AM IST
പാ​ല​ക്കു​ഴ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ണ്ട് ത​ട്ടി​പ്പും ദു​രു​പ​യോ​ഗ​വും ന​ട​ത്തു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​യും ദു​രി​ത ബാ​ധി​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ന്ന​ത്. മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. മ​ർ​ക്കോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ത്താ​ട്ടു​കു​ളം: ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട​ൻ ജ​ന​ത​യോ​ട് കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ണി​ക്കു​ന്ന വ​ഞ്ച​ന​ക്കെ​തി​രെ കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കൂ​ത്താ​ട്ടു​കു​ളം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ഭാ​സ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കി.

മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​നാ​ടി​നോ​ടു​ള്ള വ​ഞ്ച​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​യ​വ​ന ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​ക​രം ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം മി​ൽ​മ മു​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.