ക​ഞ്ചാ​വ് വി​ല്പ​ന: ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യ​ട​ക്കം ര​ണ്ടു പേ​ർ പി​ടി​യി​ൽ
Saturday, September 21, 2024 3:23 AM IST
ആ​ലു​വ: ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ ഏ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ഒ​രു മ​ല​യാ​ളി യു​വാ​വി​നെ ചു​ണ​ങ്ങം​വേ​ലി​യി​ൽ നി​ന്നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ഹി​ളാ​ല​യം പാ​ല​ത്തി​ന​ടു​ത്ത ഹോ​ട്ട​ലി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

മ​ല​യാ​ളി​യാ​യ യു​വാ​വി​നെ​യാ​ണ് ആ​ദ്യം ആ​ലു​വ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 450 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നാ​ണ് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന മ​ഹി​ളാ​ല​യം ഭാ​ഗ​ത്തെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ ആ​ദ്യ പ്ര​തി​യെ​ക്കൊ​ണ്ട് ഫോ​ൺ വി​ളി​പ്പി​ച്ചാ​ണ് കു​ടു​ക്കി​യ​ത്.

ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലും പ​റോ​ട്ട് ലൈ​നി​ലെ ഒ​രു വീ​ട്ടി​ലും എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.