പി​റ​വം ബി​പി​സി​യി​ൽ മെ​ഗാ അ​ലു​മ്നി മീ​റ്റ് നാ​ളെ
Friday, September 20, 2024 3:55 AM IST
പി​റ​വം: ബി​പി​സി കോ​ള​ജി​ലെ സി​ൽ​വ​ർ ജൂ​ബി​ലി മെ​ഗാ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം നാ​ളെ ന​ട​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രു​മാ​യി ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 10ന് ​ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മം കോ​ള​ജ് മാ​നേ​ജ​ർ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്ഥാ​പ​ക പ്രി​ൻ​സി​പ്പ​ലാ​യ പ്ര​ഫ. ബേ​ബി എം. ​വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കോ​ള​ജി​ൽ​നി​ന്ന് ആ​ദ്യം പ​ഠി​ച്ചി​റ​ങ്ങി​യ 1998 വ​ർ​ഷ​ത്തെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം, സി​നി​മ, സാ​ഹി​ത്യം, മാ​നേ​ജ്മെ​ന്‍റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, കോ​മേ​ഴ്സ്, ഇ​ല​ക്ട്രാ​ണി​ക്സ് മു​ത​ലാ​യ മേ​ഖ​ല​ക​ളി​ൽ അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​വും നേ​ടി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കും.

അ​ന്ത​രി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​ദ​രാ​ജ്ഞ​ലി​ക​ള​ർ​പ്പി​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗാ​ന​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.