ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന് അപൂർവ ചി​കി​ത്സ​യി​ലൂ​ടെ പുതുജീവൻ
Saturday, September 21, 2024 3:23 AM IST
കൊ​ച്ചി: ക​ടു​ത്ത വി​ള​ര്‍​ച്ച കാ​ര​ണം അ​പ​ക​ട​നി​ല​യി​ലാ​യ ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​നെ അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ചി​കി​ത്സാ​രീ​തി​യി​ലൂ​ടെ ര​ക്ഷി​ച്ച് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി. 32 ആ​ഴ്ച​ക​ള്‍ മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞ്, അ​മ്മ​യു​ടെ ര​ക്ത​ഗ്രൂ​പ്പു​മാ​യി ചേ​രാ​ത്ത​ത് കാ​ര​ണ​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളാ​ല്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 31 വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​നാ​ണ് അ​തി​നൂ​ത​ന ചി​കി​ൽ​സാ​രീ​തി​യി​ലൂ​ടെ പു​തു​ജീ​വ​ന്‍ ല​ഭി​ച്ച​ത്.

അ​മ്മ​യു​ടെ ര​ക്ത​ഗ്രൂ​പ്പ് ആ​ര്‍​എ​ച്ച് നെ​ഗ​റ്റീ​വ് ആ​ണ്. കു​ഞ്ഞി​ന്‍റേ​ത് പോ​സി​റ്റീ​വും. ഇ​ങ്ങ​നെ വ​രു​മ്പോ​ള്‍ അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ല്‍ ഒ​രു ആ​ന്‍റി​ജ​ന്‍ ആ​ന്‍റി​ബോ​ഡി റി​യാ​ക്ഷ​ന്‍ ഉ​ണ്ടാ​കും. അ​മ്മ​യു​ടെ ര​ക്ത​ഗ്രൂ​പ്പ് നെ​ഗ​റ്റീ​വ് ആ​യ​തി​നാ​ലും ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​യ​തി​നാ​ലും നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ല്‍ അ​ങ്ങി​ങ്ങാ​യി നീ​രു​കെ​ട്ടി​യ​താ​യി (ഹൈ​ഡ്രോ​പ്‌​സ് ഫീ​റ്റാ​ലി​സ് എ​ന്ന അ​വ​സ്ഥ) ഡോ​പ്ല​ര്‍ സ്‌​കാ​നിം​ഗി​ല്‍ ക​ണ്ടെ​ത്തി. ഉ​ട​ന്‍ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ ഹൃ​ദ​യ​ത്തി​ന് ത​ക​രാ​റു​ണ്ടാ​യേ​ക്കാം എ​ന്ന അ​വ​സ്ഥ. ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ നി​ന്ന് കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ന്‍ ഇ​ന്‍​ട്രാ​യൂ​റ്റ​റീ​ന്‍ ഫീ​റ്റ​ല്‍ ബ്ളെ​ഡ് ട്രാ​ന്‍​സ്ഫ്യു​ഷ​ന്‍ (ഐ​യു​ടി) എ​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​പ​യോ​ഗി​ച്ച​ത്. പൊ​ക്കി​ള്‍​കൊ​ടി​യി​ലൂ​ടെ കു​ഞ്ഞി​ന് ര​ക്ത​മെ​ത്തി​ക്കു​ന്ന രീ​തി​യാ​ണി​ത്.

അ​ള്‍​ട്രാ​സൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​ഞ്ഞി​ന്‍റെ പൊ​ക്കി​ള്‍​ക്കൊ​ടി​യി​ലെ ഞ​ര​മ്പി​ന്‍റെ സ്ഥാ​നം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി അ​തി​ലൂ​ടെ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഒ ​നെ​ഗ​റ്റീ​വ് ര​ക്തം ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. ആ​ഴ്ച​ക​ള്‍​ക്കു​ശേ​ഷം കാ​ര്യ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​തെ പ്ര​സ​വം ന​ട​ന്നു. പി​ന്നീ​ട് അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ ആ​ശു​പ​ത്രി​വി​ടു​ക​യും ചെ​യ്തു.