വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ് പ​ശു ച​ത്തു
Monday, July 8, 2024 4:07 AM IST
ഇ​ല​ഞ്ഞി: വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ് പ​ശു ച​ത്തു. മു​ത്തോ​ല​പു​രം പെ​രു​മ​ര​ത്തി​ങ്ങ​ൽ പി.​ജി. ഷൈ​ന്‍റെ ഉ​ട​മ​സ്ഥ​ത​ത്തി​ലു​ള്ള പ​ശു​വാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.

മു​ത്തോ​ല​പു​രം കു​ഴി​പ്പ​ള്ളി​യി​ൽ ത​ങ്ക​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലാ​ണ് പ​ശു​വി​നെ കെ​ട്ടി​യി​രു​ന്ന​ത്. ഉ​ട​മ​യാ​യ ഷൈ​ൻ വൈ​കു​ന്നേ​രം പ​ശു​വി​നെ അ​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ശു വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

പ​ശു​വി​ന്‍റെ സ​മീ​പം വൈ​ദ്യു​തി ലൈ​ൻ വീ​ണു കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ എ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു.

10 ലി​റ്റ​റോ​ളം പാ​ൽ ന​ൽ​കു​ന്ന പ​ശു അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. ഷൈ​നി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​ണ് ഇ​തോ​ടെ നി​ല​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ, മൃ​ഗ​ഡോ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി.