റെ​യി​ൽ​വേ ട്രാ​ക്കി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം ഓ​ട്ടോ ഡ്രൈ​വ​റു​ടേ​ത്
Monday, July 1, 2024 10:36 PM IST
ആ​ലു​വ: റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം കാ​ണാ​താ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

കോ​ല​ഞ്ചേ​രി ക​ട​യി​രു​പ്പ് ചാ​മ​മ​ല​യി​ൽ ശി​വ​ൻ മ​ക​ൻ സി.​എ​സ്. ഷാ​ജ​നെ​യാ​ണ് (42) തി​രി​ച്ച​റി​ഞ്ഞ​ത്. കു​റ​ച്ചു നാ​ളാ​യി ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.