മികച്ച വിദ്യാര്‍ഥികളെ ആദരിച്ചു
Tuesday, July 2, 2024 7:11 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ ഇംപ്രൂവ്മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘാംഗങ്ങളുടെ മക്കളില്‍ മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ് നേടിയ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥി കളെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മെമെന്‍റോ നല്‍കി ആദരിച്ചു. സംഘം പ്രസിഡന്‍റ് മാത്യു ആദായി അധ്യക്ഷത വഹിച്ചു. മാണി പിട്ടാപ്പിള്ളില്‍, റോബിന്‍ ഏബ്രഹാം, ഇബ്രാഹിം ലൂഷാദ്, സാറാമ്മ പൗലോസ്, നൈസ് എല്‍ദോ, ലിസി കുരുവിള, ചിന്നമ്മ ജോസ്, ബിനു ചെറിയാന്‍, പി എം ജലാലുദ്ദീന്‍, എല്‍ദോ ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു.