എം​സി റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യി​ല്‍ ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Friday, October 4, 2024 5:56 AM IST
കോ​ട്ട​യം: എം​സി റോ​ഡി​ല്‍ കോ​ടി​മ​ത നാ​ലു​വ​രി​പ്പാ​ത​യി​ല്‍ നാ​ഷ​ണ​ല്‍ പെ​ര്‍മി​റ്റ് ലോ​റി​യും സ്‌​കൂ​ട്ട​റും ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. ഇ​ത്തി​ത്താ​നം സ്വ​ദേ​ശി​യാ​യ വ​ര്‍ഗീ​സി (65)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​യി​രു​ന്നു അ​പ​ക​ടം.

നാ​ലു​വ​രി​പ്പാ​ത​യി​ല്‍ കൊ​ണ്ടോ​ടി പ​മ്പി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. നാ​ലു​വ​രി​പ്പാ​ത​യി​ല്‍ ഡി​വൈ​ഡ​ര്‍ അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​മാ​ണ് ഇ​ത്. ഈ ​സ്ഥ​ല​ത്ത് വ​ച്ച് നാ​ഷ​ണ​ല്‍ പെ​ര്‍മി​റ്റ് ലോ​റി​യെ ഇ​ട​തു വ​ശ​ത്ത് കൂ​ടി ഓ​വ​ര്‍ടേ​ക്ക് ചെ​യ്യാ​ന്‍ സ്‌​കൂ​ട്ട​ര്‍ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു.

അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രു മാ​സം മു​ന്പ് നാ​ലു​വ​രി​പ്പാ​ത​യി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യും അ​പ​ക​ടം തു​ട​ര്‍ക്ക​ഥ​യാ​വു​ക​യാ​ണ്.