പാ​റേ​ല്‍ മൈ​താ​ന​ത്ത് നാ​ട്ടു​പ​ച്ച കാ​ര്‍ഷി​ക​മേ​ള നവം. ഒന്നുമുതൽ
Wednesday, October 2, 2024 7:20 AM IST
ച​ങ്ങ​നാ​ശേ​രി: 11-ാമ​ത് നാ​ട്ടു​പ​ച്ച കാ​ര്‍ഷി​ക വി​പ​ണ​ന​മേ​ള പാ​റേ​ല്‍ സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​വ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ നാ​ട്ടു​പ​ച്ച കാ​ര്‍ഷി​ക വി​പ​ണ​ന​മേ​ള പാ​റേ​ല്‍ പ​ള്ളി മൈ​താ​നി​യി​ല്‍ ന​ട​ത്തും.

കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍, പ​ച്ച​ക്ക​റി തൈ​ക​ള്‍, ഫ​ല​വൃ​ക്ഷ തൈ​ക​ള്‍, ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ ജൈ​വ വ​ള​ങ്ങ​ള്‍, ജൈ​വ കീ​ട​നാ​ശി​നി​ക​ള്‍, ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ പൂ​ച്ചെ​ടി​ക​ള്‍, കാ​ര്‍ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, മു​ട്ട കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍, ഹൈ​ടെ​ക് കോ​ഴി​ക്കൂ​ട് തു​ട​ങ്ങി നി​ര​വ​ധി സ്റ്റാ​ളു​ക​ള്‍ മേ​ള​യി​ല്‍ ഉ​ണ്ടാ​കും.

കാ​ര്‍ഷി​ക സെ​മി​നാ​ര്‍, വി​ദ്യാ​ര്‍ത്ഥി​ക​ളി​ല്‍ പ്ര​കൃ​തി​യോ​ടും കൃ​ഷി​യോ​ടും അ​ഭി​രു​ചി വ​ള​ര്‍ത്തു​ന്ന​തി​ന് ചി​ത്ര​ര​ച​ന മ​ത്സ​രം, പ്ര​സം​ഗ മ​ത്സ​രം, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, ക​വി​താ​ര​ച​ന എ​ന്നി​വ​യും ന​ട​ത്തും. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ യോ​ഗാ ക്ലാ​സ്, ചെ​റു​കി​ട സം​ര​ഭ​ക​ത്വ സെ​മി​നാ​ര്‍, ചാ​സ് മേ​ഖ​ല സം​ഘ​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.