അ​ഞ്ചു​വി​ള​ക്കും പ​രി​സ​രങ്ങ​ളും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​രി​ച്ചു
Thursday, October 3, 2024 5:17 AM IST
ച​ങ്ങ​നാ​ശേ​രി: അ​ഞ്ചു​വി​ള​ക്കും പ​രി​സ​ര​വും ജ​ലാ​ശ​യ​വും സ്വ​ച്ഛ​താ ഹി ​സേ​വ, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്ലീ​ന്‍ ഡ്രൈ​വ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ എ​ല്‍സ​മ്മ ജോ​ബ്, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ബീ​ന ജോ​ബി, മു​രു​ക​ന്‍, കു​ഞ്ഞു​മോ​ള്‍ സാ​ബു, സ​ന്തോ​ഷ് ആ​ന്‍റണി, എം.​മ​നോ​ജ്, സു​നി​ല്‍ സി, ​സ്മി​രീ​ഷ് ലാ​ല്‍, ബി​ജേ​ഷ് ഇ​മ്മാ​നു​വ​ല്‍, ആ​ശാ മേ​രി, ജെ​റാ​ള്‍ഡ് മൈ​ക്കി​ള്‍, സ​ജി​ത എ ​ജി, സു​ധാ​ക​മ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

350ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വി​ല്‍ എ​ന്‍എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീം അം​ഗ​ങ്ങ​ള്‍ ഹ​രി​ത​ക​ര്‍മ​സേ​നാം​ഗ​ങ്ങ​ള്‍ അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ല്‍ ഉ​റ​പ്പ് അം​ഗ​ങ്ങ​ള്‍ ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ പൊ​തു ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.