പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റ് ഫൊറോന, രൂപത ഭാരവാഹികള്‍ക്ക് സംഘടനയെ മനസിലാക്കുന്നതിനും കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി ഒരു ദിവസത്തെ ക്യാമ്പ് ആറിനു രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ പാലാ അല്‍ഫോസിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും.
മാര്‍ ജോസഫ് കല്ലറങ്ങാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധീരി, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ടി.സി. തങ്കച്ചന്, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. ഇതോടനുബന്ധിച്ചു യൂത്ത് കൗണ്‍സിലിന്റെയും വനിതാ കൗണ്‍സിലിന്റെയും ഉദ്ഘാടനവും നടത്തും.
ഗ്ലോബല്‍ സമിതി ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പില്‍, റവ. ഡോ. ഫിലിപ്പ് കവിയില്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പയസ് കവളംമാക്കല്‍, ജോണ്സന് ചെറുവള്ളി, സി.എം. ജോര്‍ജ്, ആന്‍സമ്മ സാബു, അഡ്വ. ജോണ്സന് വീട്ടിയാങ്കല്‍, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമ്യാലില്‍, ബെന്നി കിണറ്റുകര, ജോബിന് പുതിയിടത്തുചാലില്‍, രാജേഷ് പാറയില്‍, എഡ്വിന് പാമ്പാറ, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിക്കും.