ഗാന്ധിജയന്തി: ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
Thursday, October 3, 2024 1:55 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി ഗാ​ന്ധി ജ​യ​ന്തി ദി​ന സ​ന്ദേ​ശം ന​ൽ​കി.

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ൺ​ഗ്ര​സ് ആ​ന​ക്ക​ല്ല് ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല ഗാ​ന്ധി ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി.

എ​രു​മേ​ലി: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​രു​മേ​ലി മ​ഹ​ല്ലാ മു​സ്‌​ലീം ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് നാ​സ​ർ പ​ന​ച്ചി, ചീ​ഫ് ഇ​മാം റി​യാ​സ് മൗ​ല​വി, സെ​ക്ര​ട്ട​റി മി​തു​ലാ​ജ് മു​ഹ​മ്മ​ദ്‌ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ണ്ട​ക്ക​യം: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ന​മ്മു​ടെ മു​ണ്ട​ക്ക​യ​വും വൃ​ത്തി​യാ​വ​ട്ടെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ 21 വാ​ർ​ഡു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ ഹ​രി​ത ക​ർ​മ​സേ​ന​യും വ​ഴി​യി​ടം കു​ടും​ബ​ശ്രീ ന​ട​ത്തി​പ്പു​കാ​രും കാ​ടു​ക​ൾ തെ​ളി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഉ​ദ്യാ​ന​ങ്ങ​ൾ നി​ർ​മി​ച്ചു. ഹ​രി​ത ക​ർ​മ സേ​ന​യു​ടെ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മ​ല​യാ​റ്റി​ലെ മാ​ലി​ന്യം നീ​ക്ക​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് നി​ർ​വ​ഹി​ച്ചു.

എ​രു​മേ​ലി: ഗാ​ന്ധി ജ​യ​ന്തി അ​നു​സ്മ​ര​ണ ഭാ​ഗ​മാ​യി നാ​ടെ​ങ്ങും ശു​ചീ​ക​ര​ണം. എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ര​ണ്ട് ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും വേ​സ്റ്റ് ബി​ൻ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

എം​ഇ​എ​സ് കോ​ള​ജ് എ​ൻ​സി​സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ. എ​രു​മേ​ലി മു​ത​ൽ ക​ന​ക​പ്പ​ലം വ​രെ സം​സ്ഥാ​ന പാ​ത​യി​ലു​ള്ള സൈ​ൻ ബോ​ർ​ഡു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും കാ​ടു​ക​ൾ വെ​ട്ടി നീ​ക്കു​ക​യും പേ​ട്ട​ക്ക​വ​ല​യി​ൽ ചെ​ടി​ക​ൾ ന​ടു​ക​യും ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​ഷ​ൻ ഇ​ൻ-ചാ​ർ​ജ് ഷാ​ജി, മ​നോ​ജ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സെ​ബാ​സ്റ്റ്യ​ൻ പി. ​സേ​വ്യ​ർ, അ​ർ​ഷ​ദ്, എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്. സാ​ബ്ജാ​ന്‍ യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ്യാ​പാ​രി യു​വ​ജ​ന വി​ഭാ​ഗം സേ​വ​നം സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​ൻ​കു​ന്നം: കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ഗാ​ന്ധി ജ​യ​ന്തി ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 15 ജം​ഗ്ഷ​നു​ക​ളി​ൽ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​സ​തീ​ശ് ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വൃ​ർ മൂ​ല​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ലി​ക്കു​ളം: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ലി​യി​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജീ​ര​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ൻ​ഭാ​ഗം ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​രു​മേ​ലി: മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി സ്മ്യ​തി സം​ഗ​മ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ​മ​ല: കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി. വാ​ര്‍​ഡ് മെം​ബ​ര്‍ ജി​ന്‍​സി പു​റ്റു​മ​ണ്ണി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.