മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്കം
Thursday, October 3, 2024 5:05 AM IST
കോ​ട്ട​യം: ശു​ചി​ത്വ കേ​ര​ളം സു​സ്ഥി​ര കേ​ര​ളം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​ത്താ​കെ ആ​രം​ഭി​ച്ച മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ കു​മ​ര​കം വ​ള്ളാ​റ​പ്പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ന്‍റെ മൊ​ബൈ​ല്‍ സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് യൂ​ണി​റ്റും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു പ​ഞ്ചാ​യ​ത്ത് മൊ​ബൈ​ല്‍ സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്മെ​ന്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലും ന​മ്മ​ള്‍ ഒ​ന്നാ​മ​താ​ണെ​ന്നും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് 2025 മാ​ര്‍ച്ച് 30 അ​ന്താ​രാ​ഷ്‌​ട്ര ശൂ​ന്യ മാ​ലി​ന്യ ദി​ന​ത്തി​ല്‍ സ​മ്പൂ​ര്‍ണ​മാ​ലി​ന്യ​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യം നേ​ടാ​ന്‍ ക​ഴി​യും വി​ധ​മാ​ണ് ക്യാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന​ത്. ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച് സം​സ്ഥാ​ന​ത​ലം മു​ത​ല്‍ ജി​ല്ല, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, വാ​ര്‍ഡ് ത​ലം വ​രെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം.​പി, ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഷാ​ജി ക്ലെ​മെ​ന്‍റ്, കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യ സാ​ബു,

വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ജോ​ഷി, ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​വി​താ ലാ​ലു, കു​മ​ര​കം പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍ഷ ബൈ​ജു, കു​മ​ര​കം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​ന്തി ഗോ​പാ​ല​കൃ​ഷ്ണ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.