നി​ഥി​ന മോ​ളു​ടെ മൂ​ന്നാം ഓ​ർ​മ്മ ദി​ന​ത്തി​ൽ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി മാ​താ​വ് ബി​ന്ദു
Thursday, October 3, 2024 5:17 AM IST
വൈക്കം: ​മ​ക​ളു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി മാ​താ​വ്. പാ​ല സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ സു​ഹൃ​ത്തി​നാ​ൽ അ​രും​കൊ​ല ചെ​യ്യ​പ്പെ​ട്ട ബി​രു​ദ വി​ദ്യാ​ർ​ഥി​നി നി​ഥി​ന മോ​ളു​ടെ മാ​താ​വ് കെ.​എ​സ്. ബി​ന്ദു​വാ​ണ് ഏ​ക​മ​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​ത്.

മ​ക​ളു​ടെ അ​കാ​ല​വി​യോ​ഗ​ത്തോ​ടെ ത​ല​യോ​ല​പ​റ​മ്പി​ലെ വീ​ട്ടി​ൽ ത​നി​ച്ചാ​യ ബി​ന്ദു​വി​ന് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രി​യു​ടെ ജോ​ലി ല​ഭി​ച്ച​തോ​ടെ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ൽ മു​ഴു​കി ബി​ന്ദു​വി​ൻ്റെ നൊ​മ്പ​ര​ങ്ങ​ൾ​ക്ക് തെ​ല്ല് അ​യ​വു വ​ന്നു.

പൊ​ന്നോ​മ​ന​യാ​യി​രു​ന്ന മ​ക​ളു​ടെ വേ​ർ​പാ​ടി​ൻ്റെ മൂ​ന്നാം ഓ​ർ​മ്മ ദി​ന​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന കാ​ര്യ​മ​റി​യി​ച്ച​പ്പോ​ൾ മു​ന്നി​ൽ നി​ന്നു വി​ള​മ്പി ന​ൽ​കാ​ൻ ബി​ന്ദു​വി​ന് മാ​ന​സി​ക പി​ൻ​ബ​ലം ന​ൽ​കി വ​രു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം ചീ​ഫ് പ്ര​ഫ.​ഡോ. സു ​ആ​ൻ​സ​ഖ​റി​യ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി.

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​പ്രീ​തി, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ബി​ന്ദു, ന​ഴ്സ് സി​നി, ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് അം​ഗം ദീ​പേ​ഷ് , ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, നി​ഥി​ന​യു​ടെ കൂ​ട്ടു​കാ​ർ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.