പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ഗ​വേ​ഷ​ണ ജേർ​ണ​ല്‍ അ​വ​ത​ര​ണം
Friday, October 4, 2024 3:45 AM IST
പാ​ലാ: എ​ഴു​പ​ത്ത​ഞ്ചാം വാ​ര്‍​ഷികം ആ​ഘോ​ഷി​ക്കു​ന്ന പാ​ലാ സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച പ​ബ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് ആ​ദ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ശാ​സ്ത്ര സാ​ഹി​ത്യ ഗ്ര​ന്ഥ​മാ​യ ഗാ​ര്‍​സീ​നി​യ ഇം​ബ​ര്‍​ട്ടി​യു​ടെ പ്ര​കാ​ശ​നം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തി​ന് കോ​ള​ജി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ നി​ര്‍​വ​ഹി​ക്കും. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.

കു​ടം​പു​ളി​യു​ടെ ജ​നു​സി​ല്‍​പ്പെ​ട്ട അ​പൂ​ര്‍​വ കാ​ട്ടു​മ​ര​വും പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ല്‍ വ​ള​രെ അ​പൂ​ര്‍​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന​തും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ ഗാ​ര്‍​സീ​നി​യ ഇം​ബ​ര്‍​ട്ടി​യെ​പ്പ​റ്റി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ അസി. പ്ര​ഫസർ ഡോ. ​ആ​ന്‍റോ മാ​ത്യു ന​ട​ത്തി​യ ദീ​ര്‍​ഘ​കാ​ല​ ഗവേ​ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ത​യാ​റാ​ക്കി​യ​താ​ണ് ഈ ​ഗ്ര​ന്ഥം. ആ ​ജ​നു​സി​നെ​പ്പ​റ്റി മ​ല​യാ​ള​ത്തി​ല്‍ എ​ഴു​ത​പ്പെ​ടു​ന്ന ആ​ദ്യ ഗ്ര​ന്ഥം കൂ​ടി​യാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യു​മുണ്ട്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്‌​നേ​ശ്വ​രി എ​ന്നി​വ​രാ​ണ് ഗ്ര​ന്ഥ​ത്തി​ന്‍റെ അ​വ​താ​രി​ക കു​റി​ച്ച​ത്. പു​സ്ത​ക​പ​രി​ച​യം ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി​യും ക​ണ്‍​ട്രോ​ള്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സു​മാ​യ ഡോ. ​ടോ​ജി തോ​മ​സ് നി​ര്‍​വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജി​ല്‍​നി​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ചു തു​ട​ങ്ങു​ന്ന റി​സ​ര്‍​ച്ച് ജേർ​ണ​ലി​ന്‍റെ പ്ര​ഥ​മ ല​ക്ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഓ​പ്പ​ണ്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ അ​പ്‌‌​ലോ​ഡിം​ഗും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. സാ​ല്‍​വി​ന്‍ കെ. ​തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.