നാ​ട്ട​കം കു​ടി​വെ​ള്ള പ​ദ്ധ​തി: കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി ഇ​ന്നു സ​ന്ദ​ർ​ശി​ക്കും
Thursday, October 3, 2024 5:05 AM IST
കോ​ട്ട​യം: റോ​ഡ് മു​റി​ച്ചു പൈ​പ്പ് ഇ​ടു​ന്ന​തി​ന് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി അ​നു​മ​തി ന​ൽ​കാ​ത്ത​തി​നെത്തു​ട​ർ​ന്ന് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട നാ​ട്ട​കം കു​ടി​വെ​ള്ള പ​ദ്ധ​തി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ഡ്വ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി നി​ധി​ൻ ഗ​ഡ്ഗ​രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി എ​സ്.​കെ. പാ​ണ്ഡെ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും.

നാ​ട്ട​കം, കോ​ട്ട​യം ക​ള​ക്‌​ട​റേ​റ്റ് ജം​ഗ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡ് മു​റി​ച്ച് പൈ​പ്പ് ഇ​ടേ​ണ്ട​ത്. ഈ ​സ്ഥ​ല​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ക്കു​ന്ന​തെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു.