മ​ങ്കൊ​മ്പ് കു​ഴി​കു​ത്തി​യാ​നി വ​ള​വി​ൽ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു
Friday, October 4, 2024 3:45 AM IST
മ​ങ്കൊ​മ്പ്: മ​ങ്കൊ​മ്പ് കു​ഴി​കു​ത്തി​യാ​നി വ​ള​വി​ൽ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 7.50ന് ​മ​ങ്കൊ​ന്പി​ൽ നി​ന്നു പാ​ലാ​യി​ലേ​ക്കു ബ​സ് വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം. റോ​ഡ്‌​ലൈ​ൻ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ങ്കൊ​മ്പ് ഇ​റ​ക്ക​ത്തി​ൽ കു​ഴി​കു​ത്തി​യാ​നി വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് വ​ള​വ് തി​രി​യാ​തെ മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. ബ​സ് താ​ഴേ​ക്കു പോ​കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​ഞ്ചു​വ​ർ​ഷം മു​മ്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വി​ടെ ബ​സ് അ​പ​ക​ടം ന​ട​ന്നി​രു​ന്നു. അ​ന്ന് ഏ​താ​നും പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. റോ​ഡി​ൽ വ​ള​വി​നോ​ട് ചേ​ർ​ന്നു​ള്ള കു​ഴ​ൽ​കി​ണ​ർ അ​പ​ക​ട​കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​തു നീ​ക്കം ചെ​യ്യ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്തെത്തി.