മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ല്‍ സൗ​ന്ദ​ര്യാ​രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Thursday, October 3, 2024 2:04 AM IST
മ​ര​ങ്ങാ​ട്ടു​പി​ള്ളി:​പ​ഞ്ചാ​യ​ത്ത് നാ​ല്, പ​ത്തു വാ​ര്‍​ഡു​ക​ളെ വേ​ര്‍​തി​രി​ക്കു​ന്ന കു​റി​ച്ചി​ത്താ​നം ചെ​ത്തി​മ​റ്റം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ സൗ​ന്ദ​ര്യാ​രാ​മം പ​ദ്ധ​തി​ക്ക് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ചു.
മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​എം. തോ​മ​സ് നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജു, സ്ഥി​രം​സ​മി​തിയം​ഗം തു​ള​സീ​ദാ​സ്, മെ​മ്പ​ര്‍​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍ എം ​എ​ന്‍, പ്ര​സീ​ദ സ​ജീ​വ്, സ​ലി​മോ​ള്‍ ബെ​ന്നി, ബെ​ന​റ്റ് പി ​മാ​ത്യു, ജോ​സ​ഫ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ എ​സ് കൈ​മ​ള്‍, സ​ഹ​ക​ര​ണ ബാ​ങ്ക് അം​ഗം ഷൈ​ജു പി ​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.