കു​​ട​​മാ​​ളൂ​​രി​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ നാ​​മ​​ക​​ര​​ണ​​ത്തി​​രു​​നാ​​ള്‍ തു​​ട​​ങ്ങി
Friday, October 4, 2024 5:56 AM IST
കു​​ട​​മാ​​ളൂ​​ര്‍: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ മാ​​തൃ ഇ​​ട​​വ​​ക​​യാ​​യ കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ പി​​ല്‍​ഗ്രിം സെ​​ന്‍റ​​റി​​ല്‍ വി​​ശു​​ദ്ധ​​യു​​ടെ നാ​​മ​​ക​​ര​​ണ സ്മ​​ര​​ണ​​യ്ക്കാ​​യി ന​​ട​​ത്തി​​വ​​രു​​ന്ന തി​​രു​​നാ​​ളി​​നു തു​​ട​​ക്ക​​മാ​​യി. മൂ​​ന്നു മു​​ത​​ല്‍ 12 വ​​രെ​​യാ​​ണ് തി​​രു​​നാ​​ള്‍. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​നു ആ​​ര്‍​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം കൊ​​ടി​​യേ​​റ്റു​​ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു. തു​​ട​​ര്‍​ന്ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കി.

എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം ഏ​​ഴി​​നു ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും മ​​ധ്യ​​സ്ഥ​​പ്രാ​​ര്‍​ഥ​​ന​​യും ന​​ട​​ത്ത​​പ്പെ​​ടും. തി​​രു​​നാ​​ളി​​ന്‍റെ ഓ​​രോ ദി​​വ​​സ​​ത്തെ​​യും ആ​​ഘോ​​ഷ​​ങ്ങ​​ളും നേ​​ര്‍​ച്ച​​യും ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രി​​ക്കും.

ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് ആ​​ര്‍​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം, ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, ഫാ. ​​നി​​തി​​ന്‍ അ​​മ്പ​​ല​​ത്തു​​ങ്ക​​ല്‍, ഫാ. ​​പ്രി​​ന്‍​സ് എ​​തി​​രേ​​റ്റ് കു​​ടി​​ലി​​ല്‍, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ സെ​​ബാ​​സ്റ്റ്യ​​ന്‍ ജോ​​സ​​ഫ് പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, പി.​​ജി. ജോ​​ര്‍​ജ് റോ​​സ്‌​​വി​​ല്ല, സോ​​ണി ജോ​​സ​​ഫ് നെ​​ടും​​ത​​കി​​ടി​​യി​​ല്‍, പി.​​എം. മാ​​ത്യു പാ​​റ​​യി​​ൽ, പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഫ്രാ​​ങ്ക്‌​​ളി​​ന്‍ ജോ​​സ​​ഫ് പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, പി​​ആ​​ര്‍​ഒ ജോ​​ര്‍​ജ് ജോ​​സ​​ഫ് പാ​​ണം​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.