ഇരട്ടകള്‍ക്ക് പൊന്‍തിളക്കം
Friday, October 4, 2024 3:19 AM IST
പാ​​ലാ: ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍ ഇ​​ര​​ട്ട സ​​ഹോ​​ര​​ദ​​രി​​മാ​​രാ​​യ ആ​​ജ​​ല്‍ പ​​യ​​സി​​നും ആ​​ര്‍​ഷ​​ല്‍ പ​​യ​​സി​​നും പൊ​​ന്‍​തി​​ള​​ക്കം. 18 വ​​യ​​സി​​നു താ​​ഴെ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ നൂ​​റു മീ​​റ്റ​​ര്‍ ഓ​​ട്ട​​ത്തി​​ല്‍ ആ​​ജ​​ല്‍ പ​​യ​​സി​​ന് ഒ​​ന്നാം സ്ഥാ​​ന​​വും ആ​​ര്‍​ഷ​​ല്‍ പ​​യ​​സി​​നു മൂ​​ന്നാം സ്ഥാ​​ന​​വും ല​​ഭി​​ച്ചു.

ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലെ പ്ല​​സ് ടു ​​വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ ഇ​​വ​​ര്‍ ഭ​​ര​​ണ​​ങ്ങാ​​നം എ​​സ്എ​​ച്ച്ജി​എ​​സ്എ​​ച്ച് സ്‌​​പോ​​ര്‍​ട്‌​​സ് ഹോ​​സ്റ്റ​​ലി​​ല്‍ നി​​ന്നാ​​ണ് പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന​​ത്. ക​​ള​​ത്തൂ​​ര്‍ ക​​ല്ലാ​​റ്റ് പ​​യ​​സ് തോ​​മ​​സി​ന്‍റെ മ​​ക്ക​​ളാ​​ണ്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ലോം​​ഗ് ജം​​പി​​ല്‍ ആ​​ജ​​ലും 200 മീ​​റ്റ​​റി​​ല്‍ ആ​​ര്‍​ലും പ​​ങ്കെ​​ടു​​ക്കും.

പോ​​ള്‍​വാ​ൾ​​ട്ടാ​​ണ് ഇ​​വ​​രു​​ടെ പ്ര​​ധാ​​ന ഇ​​ന​​മെ​​ങ്കി​​ലും ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍ ഇ​​രു​​പ​​ത് വ​​യ​​സി​​നു മു​​ക​​ളി​​ലാ​​ണ് ഈ ​​ഇ​​നം ഉ​​ള്‍​പ്പെ​​ടി​​ത്തി​​യി​​ട്ടു​​ള്ള​​തി​​നാ​​ലാ​​ണ് ഇ​​പ്രാ​​വ​​ശ്യം ഇ​​തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ സ്‌​​കൂ​​ള്‍ മീ​​റ്റി​​ല്‍ ആ​​ജ​​ലി​​ന് പോ​​ള്‍ വാ​​ൾ​ട്ടി​​ലും ഹൈ​​ജം​​പി​​ലും ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ച്ചി​​രു​​ന്നു.