കാ​പ്പ നി​യ​മ​ലം​ഘ​നം: യു​വാ​വ്‌ അ​റ​സ്റ്റി​ൽ
Friday, October 4, 2024 3:45 AM IST
പാ​ലാ: കാ​പ്പ നി​യ​മ​ലം​ഘ​ന​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മീ​ന​ച്ചി​ൽ മേ​വ​ട പു​തു​ശേ​രി​യി​ൽ ദി​ലീ​പ് വി​ജ​യ​നെ (38)യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ൽ ഹ​മീ​ദിന്‍റെ റി​പ്പോ​ർ​ട്ടി​ന്‌റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ നി​യ​മ ന​ട​പ​ടി നേ​രി​ട്ടു വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​ൻ പ്ര​കാ​രം ഇ​യാ​ൾ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം പാ​ലാ ഡി​വൈ​എ​സ്പി മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് ലം​ഘി​ച്ചുകൊ​ണ്ട് ഹാ​ജ​രാ​കാ​തെ മു​ങ്ങി ന​ട​ന്ന​തി​നെത്തുട​ർ​ന്നാ​ണ് പാ​ലാ പോ​ലീ​സ് കാ​പ്പ ലം​ഘ​ന​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.