മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ചു പണം തട്ടിയ കേസ്
Thursday, October 3, 2024 2:04 AM IST
ഈരാ​റ്റു​പേ​ട്ട: മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രം ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ക​ബ​ളി​പ്പി​ച്ച് ഒ​രു കോ​ടി പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഇതര​സം​സ്ഥാ​നക്കാരനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്‌ട്ര സ്വ​ദേ​ശി​യാ​യ അ​നി​സ് ഫാ​റൂ​ഖി പ​ഞ്ചാ​ബി (46) എ​ന്ന​യാ​ളെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രം ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യോ​ടും ഭ​ര്‍​ത്താ​വി​നോ​ടും ഒ​രു കോ​ടി 52 ല​ക്ഷം രൂ​പ​യ്ക്ക് 54 ട​ണ്‍ അ​ട​യ്ക്കാ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പ​ല ത​വ​ണ​ക​ളാ​യി ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്ന് ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു കോ​ടി പ​ത്തു ല​ക്ഷം രൂ​പ വാ​ങ്ങു​ക​യാ​യി​രു​ന്നു.

അ​ട​യ്ക്ക കി​ട്ടാ​തി​രു​ന്ന​തി​നെത്തുട​ര്‍​ന്ന് ഇ​വ​ര്‍ പൈ​സ തി​രി​കെ ചോ​ദി​ച്ചെങ്കി​ലും ഇ​യാ​ള്‍ ഇ​വ​ര്‍​ക്ക് വ്യാ​ജ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വ്യാ​ജ ചെ​ക്ക് ലീ​ഫു​ക​ളും ന​ല്‍​കി പ​ല കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് പൈ​സ തി​രി​കെ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഇ​യാ​ള്‍ ഗോ​വ​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ഗോ​വ​യി​ലെത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യായി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.