മ​ല്ലി​ക​ശേരി പാ​ട​ത്ത് നെ​ല്‍​കൃ​ഷി
Thursday, October 3, 2024 2:04 AM IST
പൈ​ക: കാ​ല്‍​നൂ​റ്റാ​ണ്ട് ത​രി​ശാ​യി കി​ട​ന്ന മ​ല്ലി​ക​ശേ​രി​യി​ലെ നാ​ലേ​ക്ക​ര്‍, കോ​ക്കാ​ട്ട് - ഇ​ട​യ്ക്കാ​ട്ട് പാ​ട​ശേ​ഖ​ര​ത്ത് ഇ​നി ഔ​ഷ​ധ ഗു​ണ​മു​ള്ള ര​ക്ത​ശാ​ലി നെ​ല്‍​വി​ത്ത് വി​ള​യും.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം നെ​ല്‍വി​ത്ത് വി​ത​യ്ക്കു​ന്ന​ത്. പ​ണ്ടു​കാ​ല​ത്ത് പൂ​ര്‍​വിക​ര്‍ വി​ത​ച്ചി​രു​ന്ന അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട​തും ഏ​റെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​തു​മാ​ണി​തെ​ന്നാ​ണ് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.

വി​ത്തു​വി​ത​യ്ക്ക​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി ​സി. കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ന്‍ ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബെ​റ്റി റോ​യ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​എ​ലി​ക്കു​ളം കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​പ്ര​വീ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, ആ​ശ റോ​യ് സെ​ല്‍​വി വി​ല്‍​സ​ണ്‍, ദീ​പ ശ്രീ​ജേ​ഷ്,അ​ഖി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍, ജ​യിം​സ് ജീ​ര​ക​ത്ത്,യ​മു​ന പ്ര​സാ​ദ്, പാ​ട​ശേ​ഖ​ര ഉ​ട​മ​ക​ളാ​യ മാ​ത്യു കോ​ക്കാ​ട്ട്, ജോ​ജോ ഇ​ട​യ്ക്കാ​ട്ട്,

എ​ലി​ക്കു​ളം നാ​ട്ടു ച​ന്ത പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ വെ​ച്ചൂ​ര്‍, കാ​പ്പു ക​യം പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ മ​ണ്ഡ​പ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.