പ​രി​സ്ഥി​തി പ​ഠ​ന​ത്തി​ല്‍ പു​തി​യ കാ​ഴ്ച​പ്പാ​ട് അ​നി​വാ​ര്യം: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
Saturday, October 5, 2024 4:00 AM IST
പാ​ലാ: പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം പ്ര​പ​ഞ്ച​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണെ​ന്നും ന​മ്മു​ടെ പ​രി​സ്ഥി​തി പ​ഠ​ന​ത്തി​ല്‍ പു​തി​യ കാ​ഴ്ച​പ്പാ​ട് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ​ബ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗം പ്ര​സി​ദ്ധീ​ക​രി​ച്ച ഡോ. ​ആ​ന്‍റോ മാ​ത്യു​വി​ന്‍റെ പു​സ്ത​കം "ഗാ​ര്‍​സീ​നി​യ ഇം​ബെ​ര്‍​ട്ടി - കു​ടം​പു​ളി​ക്കു​ടും​ബ​ത്തി​ലെ കാ​ട്ടു​മ​രം' പ്ര​കാ​ശ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വം​ശ​നാ​ശം നേ​രി​ടു​ന്ന ഗാ​ര്‍​സീ​നി​യ ഇം​ബെ​ര്‍​ട്ടി​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ഗ്ര​ന്ഥം കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി. പു​തു​താ​യി ആ​രം​ഭി​ച്ച പാ​ലൈ റി​സ​ര്‍​ച്ച് ജേ​ർ​ണ​ലി​ന്‍റെ പ്ര​ഥ​മ ല​ക്ക​വും മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജയിം​സ്, ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടോ​ജി തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ കെ. ​തോ​മ​സ്, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, പ​ബ്ലി​ക്കേ​ഷ​ന്‍ ഡി​വി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് സ്‌​ക​റി​യ, ഡോ. ​ആ​ന്‍റോ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.