കുടുംബാരോഗ്യകേന്ദ്രം: മുണ്ടൻകുന്നിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
Saturday, October 5, 2024 6:55 AM IST
അ​ക​ല​ക്കു​ന്നം: മു​ണ്ട​ൻ​കു​ന്ന് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​മു​ള്ള ആ​ശു​പ​ത്രി​യെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം പ്ര​തി​ഷേ​ധി​ച്ചു.

സ​മീ​പ​ത്തു​ള്ള പ​ള്ളി​ക്ക​ത്തോ​ട്, മീ​ന​ടം, പൈ​ക, പാ​മ്പാ​ടി എ​ന്നീ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യെ​ല്ലാം മെ​യി​ൻ സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ആ​ശു​പ​ത്രി​യാ​ണ് ഇ​ത്. ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല സൗ​ക​ര്യ​മു​ള്ള ഇ​വി​ടം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും ആ​ശ്ര​യി​ക്കാ​ക്കാ​വു​ന്ന ആ​രോ​ഗ്യ​കേ​ന്ദ്രം കൂ​ടി​യാ​ണ്. ഒ​രു ബ്ലോ​ക്കി​ന് ഒ​രു കു​ടും​ബാ​രോ​ഗ്യം കേ​ന്ദ്രം എ​ന്ന വ്യ​വ​സ്ഥ​യി​ൽ മു​ണ്ട​ൻ​കു​ന്നി​നെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​വും പാ​സാ​ക്കി​യി​ട്ടു​ണ്ട്.