ഇ​ളം​പ​ള്ളി ക​വ​ല​യി​ൽ ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ക്ക​ണമെന്ന്
Saturday, October 5, 2024 3:48 AM IST
വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ഇ​ളം​പ​ള്ളി ക​വ​ല​യി​ൽ പ​ള്ളി​ക്ക​ത്തോ​ട് റോ​ഡ് സം​ഗ​മി​ക്കു​ന്നി​ട​ത്ത് ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പ​ള്ളി​ക്ക​ത്തോ​ട് റോ​ഡി​ൽ​നി​ന്ന് 40 അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.

നൂ​റു മീ​റ്റ​റി​ല​ധി​കം സം​ര​ക്ഷ​ണ​ഭി​ത്തി​യു​ണ്ടെ​ങ്കി​ലും എ​ല്ലാ ഭാ​ഗ​ത്തും ഇ​ല്ല. നി​ര​വ​ധി വ​ള​വു​ക​ളും റോ​ഡി​ന് വീ​തിക്കു​റ​വും ആ​യ​തി​നാ​ൽ ഇ​രു​വ​ശ​ത്തും​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ സം​ര​ക്ഷ​ണ​ഭി​ത്തി​യോ​ടു ചേ​ർ​ന്നാ​ണ് പോ​കു​ന്ന​ത്.

ക​ൽ​ക്കെ​ട്ടി​ല്ലാ​ത്ത ഭാ​ഗം ഏ​തു സ​മ​യ​ത്തും ഇ​ടി​യാ​നും സാ​ധ്യ​ത​യു​ണ്ട്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ട് ക​യ​റി​യ​തി​നാ​ലും വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു ര​ണ്ടു ത​വ​ണ കാ​റും പ​ല ത​വ​ണ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പ​ള്ളി​ക്ക​ത്തോ​ട് റോ​ഡി​ലേ​ക്കും കു​ഴി​യി​ലേ​ക്കും വീ​ണി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ലെ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ അ​പ​ക​ട സൂ​ച​നാ​ബോ​ർ​ഡും ക്രാ​ഷ് ബാ​രി​യ​റും സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.