ചെ​മ്പ്മു​റി​ഞ്ഞ​പു​ഴ പ​ഴ​യ പാ​ല​ത്തി​ലെ ചി​ത്ര​ര​ച​നാ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി
Saturday, October 5, 2024 7:02 AM IST
മു​റി​ഞ്ഞ​പു​ഴ: കൊ​ച്ചി​ൻ ആ​ർ​ട്ട് ക​ള​ക്ടീ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല ജ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള പാ​ത​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ബ്രി​ഡ്ജ് എ​ന്ന പേ​രി​ൽ ഏ​ക​ദി​ന ചി​ത്ര​ക​ലാ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി.

വൈ​ക്കം ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ​യി​ലെ പ​ഴ​യ പാ​ല​ത്തി​ലെ മ​ര​ത്ത​ണ​ലി​ലാ​ണ് ഏ​ക​ദി​ന ചി​ത്ര​ക​ലാ ക്യാ​മ്പ് ന​ട​ത്തി​യ​ത്. ചി​ത്ര​ക​ല​യെ ഗാ​ല​റി​ക​ളി​ൽ ഒ​തു​ക്കാ​തെ പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് അ​വ​ർ​ക്ക് ന​യ​ന ശി​ക്ഷ​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഞ്ച് ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​ക​ലാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യ സു​കു​മാ​ര​ൻ, സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​രൂ​പേ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മു​ണ്ട​യ്ക്ക​ൽ, അ​മ​ൽ രാ​ജ് തു​ട​ങ്ങി​യ​വ​ർ പി​ൻ​ബ​ല​മേ​കി.

കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് ചി​ത്ര​ര​ച​ന ക്യാ​മ്പു​ക​ൾ വ്യാ​പി​പ്പി​ച്ച് ജ​ന​ങ്ങ​ൾ​ക്കും ക​ലാ​കാ​ര​ൻ​മാ​ർ​ക്കു​മി​ട​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പാ​ലം തീ​ർ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കൊ​ച്ചി​ൻ ആ​ർ​ട്ട് ക​ള​ക്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്മാ​ൻ ഡി​സൈ​ൻ, ബി​ജു എ​സ് എ​ൽ പു​രം, സു​ജി​ത് ക്ര​യോ​ൺ​സ്, വി​നേ​ഷ് വി. ​മോ​ഹ​ൻ, നി​സാ​ർ​കാ​ക്ക​നാ​ട് എ​ന്നി​വ​ർ പ​റ​ഞ്ഞു.