സീ​റോമ​ല​ബാ​ര്‍ സ​ഭ​യു​ടെ പു​ന​ര്‍ജ​ന്മം പ്ലാ​സി​ഡ​ച്ച​നിലൂടെ: മാ​ര്‍ പെ​രു​ന്തോ​ട്ടം
Saturday, October 5, 2024 6:55 AM IST
ച​ങ്ങ​നാ​ശേ​രി: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യ്ക്ക് പു​ന​ര്‍ജ​ന്മം ന​ല്‍കി​യ ച​രി​ത്ര​പു​രു​ഷ​നാ​ണ് റ​വ.​ഡോ. പ്ലാ​സി​ഡ് ജെ. ​പൊ​ടി​പാ​റ സി​എം​ഐ​യെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

പ്ലാ​സി​ഡ​ച്ച​ന്‍റെ 125-ാം ജ​ന്മ​ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച്ബി​ഷ​പ്. ആ​ഗോ​ള സ​ഭ​യ്ക്കും സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യ്ക്കും പ്ലാ​സി​ഡ​ച്ച​ന്‍ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ള​താ​യും​ആ​ര്‍​ച്ച്ബി​ഷ​പ് പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു.

ചെ​ത്തി​പ്പു​ഴ ആ​ശ്ര​മ പ്ര​യോ​ര്‍ ഫാ.​ തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ, പ്ലാ​സി​ഡ് ഫോ​റം ഡ​യ​റ​‌ക‌്ട​ര്‍ ഫാ.​ ലൂ​ക്ക ആന്‍റണി ചാ​വ​റ സി​എം​ഐ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ക​ബ​റി​ട​ത്തി​ങ്ക​ല്‍ പ്രാ​ര്‍ഥ​നാ ശു​ശ്രൂ​ഷ​യും നേ​ര്‍ച്ച വി​ത​ര​ണ​വും ന​ട​ത്തി.