നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ പാ​ലം ര​ണ്ടാ​മ​ത്തെ സ്പാ​ൻ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി
Saturday, October 5, 2024 6:55 AM IST
വൈ​ക്കം: നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ പാ​ലം നി​ർ​മ്മാ​ണം വീ​ണ്ടും തു​ട​ങ്ങി​യ ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ സ്പാ​ൻ സ്ഥാ​പി​ക്കാ​നാ​രം​ഭി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ലോ​ഞ്ചിം​ഗ് ഗ​ർ​ഡ​ർ മാ​ക്കേ​ക്ക​ട​വി​ൽ നി​ന്നു കാ​യ​ലി​ലേ​ക്കു​ള്ള പൈ​ലു​ക​ൾ​ക്കി​ട​യി​ൽ സ്ഥാ​പി​ച്ചു. കോ​ൺ​ക്രീ​റ്റു ചെ​യ്ത ഗ​ർ​ഡ​റു​ക​ൾ യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ ലോ​ഞ്ചിം​ഗ് ഗ​ർ​ഡ​റി​ലൂ​ടെ ക​യ​റ്റി​യാ​ണ് പൈ​ലു​ക​ൾ​ക്കി​ട​യി​ൽ സ്ഥാ​പി​ച്ച​ത്.

ഒ​രു സ്പാ​നി​ൽ നാ​ലു ഗ​ർ​ഡ​റു​ക​ളാ​ണ് ചേ​ർ​ക്കു​ന്ന​ത്. 35 മീ​റ്റ​ർ നീ​ള​വും 80 ട​ൺ ഭാ​ര​വു​മാ​ണ് ഒ​രു ഗ​ർ​ഡ​റി​നു​ള്ള​ത്. മാ​ക്കേ​ക്ക​ട​വ് ക​ര​യി​ലെ ആ​ദ്യ​ത്തെ സ്പാ​ൻ ക​ഴി​ഞ്ഞ മാ​സം പൂ​ർ​ത്തി​യാ​ക്കി. മൂ​ന്ന് മാ​സം മു​മ്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും തു​ട​ങ്ങി​യ ശേ​ഷം ര​ണ്ടാ​മ​ത്തെ സ്പാ​ൻ നി​ർ​മാ​ണ​മാ​ണി​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. 2016ൽ ​പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച ശേ​ഷം കാ​യ​ലി​ന് ന​ടു​വി​ൽ ര​ണ്ട് നാ​വി​ഗേ​ഷ​ൻ സ്പാ​നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ 10 ഗ​ർ​ഡ​റു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. 11ാമ​ത്തേ​തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

ഒ​രു ഗ​ർ​ഡ​ർ കോ​ൺ​ക്രീ​റ്റു ചെ​യ്താ​ൽ ഉ​റ​യ്ക്കാ​ൻ ഒ​രു മാ​സ​മെ​ടു​ക്കും. ആ​കെ 80 ഗ​ർ​ഡ​റു​ക​ളാ​ണ് നി​ർ​മി​ക്കേ​ണ്ട​ത്. മാ​ക്കേ​ക്ക​ട​വ് ക​ര​യി​ലാ​ണ് ഗ​ർ​ഡ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​വി​ടെ സ്ഥ​ല പ​രി​മി​തി​യു​ള്ള​തി​നാ​ൽ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി ക​രാ​റു​കാ​ർ പ​റ​ഞ്ഞി​രു​ന്നു.