സൗ​ത്ത് സോ​ൺ വ​നി​താ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ൽ
Saturday, October 5, 2024 3:48 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: എം​ജി സ​ർ​വ​ക​ലാ​ശാ​ലാ​ ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് വ​നി​താ വി​ഭാ​ഗം സൗ​ത്ത് സോ​ൺ ഷട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ക്കും. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹിക്കും.

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കോ​ള​ജ് ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. സി​ന്ത​റ്റി​ക് കോ​ർ​ട്ടു​ക​ളി​ലാ​ണ് മ​ത്സ​രം ന​ട​ത്തുന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ൾ​ക്കു​ള്ള സൗ​ത്ത് സോൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​രു​പ​തോ​ളം കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. നോ​ക്ക്‌​ഔ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. വി​ജ​യികളാകുന്ന ടീ​മു​ക​ൾ എ​റ​ണാ​കു​ള​ത്ത്‌ ന​ട​ക്കു​ന്ന സ​ർ​വ​ക​ലാ​ശാലാ ഇ​ന്‍റ​ർ സോ​ൺ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടും.