ഉ​റ​ക്കം നി​രീ​ക്ഷി​ച്ച് ചി​കി​ത്സ നി​ർ​ണ​യി​ക്കാ​ൻ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി
Saturday, November 16, 2024 4:35 AM IST
പ​ത്ത​നം​തി​ട്ട: ഉ​റ​ക്കം നി​രീ​ക്ഷി​ച്ച് ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി ചി​കി​ത്സ നി​ർ​ണ​യി​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി. ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി, പ​ൾ​മ​നോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ൽ ഇ​തി​നാ​വ​ശ്യ​മാ​യ ചി​കി​ത്സാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

ഉ​റ​ക്ക​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന ഒ​രാ​ളെ എ​ട്ടു മ​ണി​ക്കൂ​ർ സ്ലീ​പ് ബെ​ഡി​ലാ​ക്കി ത​ല​ച്ചോ​റി​ന്‍റെ​യും നാ​ഡീവ്യൂ​ഹ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന ചി​കി​ത്സാ രീ​തി​യാ​ണി​ത്. ആ​ശു​പ​ത്രി​യി​ൽ ഇ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ടു​ക​ളി​ലെ​ത്തി​യും നി​രീ​ക്ഷ​ണം ന​ട​ത്താ​നാ​കും.

ഉ​റ​ക്ക​ത്തി​ലെ പ​ല പ്ര​ശ്ന​ങ്ങ​ളും ശ്വാ​സ​കോ​ശ സം​ബ​ന്ധ​വും ഹൃ​ദ​യ സം​ബ​ന്ധ​വു​മാ​യ നി​ര​വ​ധി രോ​ഗ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ളാ​കു​മെ​ന്ന് ഡോ.​ വി.​കെ. സ​ഞ്ജീ​വ്, ഡോ.​അ​രു​ൺ വി. ​ജോ​യ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​റോ​സോ​മാ​നി​യ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ ശി​ല്പ​ശാ​ല നാ​ളെ മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തുംനി​ന്നു​മാ​യി ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും.